വാഹനാപകടം പിതാവ് മരിച്ചു, മകൾക്ക് പരിക്ക്

ആലപ്പുഴ /*Report. Anish chunakara /*മാവേലിക്കര /
വാഹനാപകടത്തെ തുടർന്ന് പിതാവ് മരിച്ചു മകൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ
സന്തോഷും മകളും സഞ്ചരിച്ച ബൈക്കിൽ അലക്ഷ്യമായി ഓടിച്ചുവന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു . കൊച്ചാലുംമൂട് ജംഗ്ഷനിൽ ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ . മാവേലിക്കര വെട്ടിയാർ പുത്തൻവീട്ടിൽ തെക്കേതിൽ സന്തോഷ് കുമാറിൻ്റെ (52) മരണം വളരെ വേദനയായി. പ്ലസ്‌ടു വിദ്യാർഥിനിയായ മകൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു..മകളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പത്തിന് ശേഷം പന്തളം -മാവേലിക്കര റോഡിൽ കൊച്ചാലുംമൂട് ജംഗ്‌ഷനിൽ വെച്ചായിരുന്നു അപകടം.അലക്ഷ്യമായി ഓടിച്ചുവന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറി സന്തോഷും മകളും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .പൈനുംമൂട് ജംഗ്‌ഷനിലുള്ള ട്യൂഷൻ സെന്ററിൽ നിന്നും മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു സന്തോഷ്. ഗുരുതര പരിക്കേറ്റ സന്തോഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെട്ടിയാർ ടി എം വർഗീസ് സ്കൂളിലെ പൂർവ്വ വിദ്യാർഥിയും പ്ലംബർ കൂടിയാണ്.



