March 22, 2026

ട്രെയിൻ തട്ടി മൂന്ന് പേര്‍ കൊല്ലപ്പെട്ടു

  • February 25, 2026
  • 1 min read

ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് തട്ടി ഒരു കുഞ്ഞടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം നഗര്‍ നബി റെയില്‍വേ സ്റ്റേഷന് സമീപമാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്.ചൊവ്വാഴ്ച രാത്രി 7:10-ഓടെ ഡൗണ്‍ ലൈനിലൂടെ വന്ദേ ഭാരത് ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് പാളം മുറിച്ചുകടക്കുകയായിരുന്ന മൂവര്‍ സംഘം അപകടത്തില്‍പ്പെട്ടത്. ഒരു പുരുഷനും സ്ത്രീയും ചെറിയ കുട്ടിയുമാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറിയിച്ചഅപകടവിവരം അറിഞ്ഞ ഉടന്‍ ആര്‍പിഎഫും ഗവണ്‍മെന്റ് റെയില്‍വേ പോലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കസ്റ്റഡിയിലെടുത്തു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരും മകനുമാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *