അബുദാബിയിൽ മലയാളിയെ കാണാനില്ല
അബുദാബി: അബുദാബിയിൽ ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം സ്വദേശിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവരമൊന്നുമില്ലാതെ കാണാതായത് പ്രവാസി സമൂഹത്തിനിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. തിരുവനന്തപുരം അണ്ടൂർക്കോണം പാച്ചിറ സ്വദേശിയായ മാഹിൻ അബ്ദുറഹ്മാനെ (47) ആണ് കഴിഞ്ഞ ഫെബ്രുവരി 19-ാം തീയതി മുതൽ അബുദാബിയിൽ നിന്നും കാണാതായത്.മുസഫ ഷാബിയ 12-ൽ പ്രവർത്തിക്കുന്ന ‘താത്താസ് കണ്ണൂർ കഫ്തീരിയ’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടി കഴിഞ്ഞ് പോയ ഇദ്ദേഹം പിന്നീട് താമസസ്ഥലത്തോ ജോലിസ്ഥലത്തോ എത്തിയിട്ടില്ല.ഇദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും യാതൊരു വിധത്തിലുള്ള വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ലെന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും അറിയിച്ചു. നാട്ടിലുള്ള കുടുംബവും വലിയ പരിഭ്രാന്തിയിലാണ്.ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള സൂചനയോ വിവരമോ ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.ഫോൺ: +971 50 343 4391, +971 56 977 3169.
