February 21, 2026

വാൻ മരത്തിലിടിച്ച് ഗായിക ലക്ഷ്‌മിയ്ക്ക് (20) ദാരുണാന്ത്യം

  • February 21, 2026
  • 1 min read

കൊല്ലത്ത് നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാൻ മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം.

പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്..
രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് റോഡിൽ സിനിമാപറമ്പിലാണ് അപകടം.

ശാസ്താംകോട്ട: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിൻ്യും ഷീബയുടെയും മകൾ ലക്ഷ്‌മി (20) ആണ് മരിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്..ബിവറേജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന. ഒപ്പമുണ്ടായിരുന്നു യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവര്‍… ലക്ഷ്മിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..

Leave a Reply

Your email address will not be published. Required fields are marked *