ആകെ കുത്തഴഞ്ഞ സര്‍ക്കാര്‍ ആശുപത്രി, അഡ്മിനിസ്‌ട്രേഷനും ജീവനക്കാരില്ലാതെ വലയുന്നു, സിസ്റ്റം സമ്പൂര്‍ണ്ണ പരാജയമാണ് സര്‍…..

ആകെ കുത്തഴഞ്ഞ സര്‍ക്കാര്‍ ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരില്ലാതെ വലയുന്നു, സിസ്റ്റം സമ്പൂര്‍ണ്ണ പരാജയമാണ് സര്‍…..
മെഡിക്കല്‍ കോളജില്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയുണ്ട്.ഡോക്ടര്‍മാരും നഴ്സുമാരും തുടങ്ങി അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ പോലും ഇപ്പോള്‍ ജീവനക്കാരുടെ അഭാവമുണ്ട്.
ജീവനക്കാരുടെ ക്ഷാമം മുതല്‍ നായശല്യമില്ലാതെ നടക്കാനുള്ള സൗകര്യമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരും ചര്‍ച്ചയാക്കുന്നില്ലെന്നാണു ജീവനക്കാരുടെ പരാതി.ദിവസേന ആയിരക്കണക്കിനു രോഗികളും കൂട്ടിരിപ്പുകാരും വന്നു പോകുന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നു ജീവനക്കാര്‍ സമ്മതിക്കുന്നു.
എന്നാല്‍, ആശുപത്രിയില്‍ എത്തുന്ന ഒരോ രോഗിക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെ പരിഹരിക്കേണ്ടത് അനിവാര്യമല്ലേയെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നു.പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍സുമാരും ഇല്ലെങ്കില്‍ താളം തെറ്റുന്നതാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന വിഭാഗങ്ങളിലൊന്നും ആവശ്യത്തിനു ഡോക്ടര്‍മാരില്ല. അസിസ്റ്റന്റ് പ്രഫസര്‍മാരുടെയും സര്‍ജന്‍മാരുടേയും ഒഴിവ് നികത്തിയിട്ടില്ല. സ്ഥിര ഡോക്ടര്‍മാരുടെ അഭാവത്തില്‍ ചിലവിഭാഗങ്ങളില്‍ മറ്റ് ആശുപത്രികളില്‍ നിന്നു വര്‍ക്ക് അറേഞ്ചിന്റെ ഭാഗമായി ഡോക്ടര്‍മാരെ എത്തിക്കുകയാണ് ചെയ്യുന്നത്.ഡ്യൂട്ടിക്കു കയറിയാല്‍ പിന്നെ ഒരു മിനിറ്റ് പോലും ഇരിക്കാനോ വിശ്രമിക്കാനോ പല സമയങ്ങളിലും മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ക്കു സമയം ലഭിക്കാറില്ല. വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കാണ് ദുരിതമേറെ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ഒരു രോഗിയ്ക്ക് ഒരു നഴ്‌സ് എന്നതാണ് ചട്ടപ്രകാരമുള്ള അനുപാതം.
എന്നാല്‍, പലപ്പോഴും 1:10 എന്ന അനുപാതത്തിനും മുകളിലാണ്. വാര്‍ഡുകളില്‍ 4-6 രോഗികള്‍ക്ക് ഒരു നഴ്‌സ് എന്നാണ് അനുപാതമെങ്കിലും പല വാര്‍ഡുകളിലും 1:50 എന്നതാണു നിലവിലെ അനുപാതം.
രോഗികള്‍ക്കു മരുന്നു വിതരണവും കുത്തിവയ്പ്പും നല്‍കുന്നതിനൊപ്പം വിശദമായ റെക്കോര്‍ഡുകള്‍ തയാറാക്കേണ്ടി വരും. കേസ് ഷീറ്റ് തയാറാക്കണം.പല ഡോക്ടര്‍മാര്‍ ഒരു വാര്‍ഡില്‍ വരുമെന്നതിനാല്‍ ഇവര്‍ക്കൊപ്പം റൗണ്ട്‌സിനു പോകണം. രോഗികള്‍ പല സ്വഭാവമുള്ള വരായതിനാല്‍ ഇവരെ മെരുക്കുകയെന്നതും ശ്രമകരമായ ജോലിയാണെന്നും നഴ്‌സുമാര്‍ പറയുന്നു.
രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രതികരണത്തിനും പ്രതിഷേധത്തിനും വിധേരാകേണ്ടിവരുന്നതും നഴ്‌സുമാരാണ്.
നഴ്‌സുമാരെയാണ് രോഗികള്‍ കൂടുതല്‍ സമയവും കാണേണ്ടി വരുന്നതെന്നതിനാല്‍ പലപ്പോഴും മറ്റു ജീവനക്കാരുടെ വീഴ്ചകള്‍ക്കും നഴ്‌സുമാര്‍ മറുപടി പറയേണ്ടി വരും.വാര്‍ഡ് സംബന്ധമായ അന്വേഷണങ്ങള്‍ക്കായും രോഗികള്‍ എത്തുന്നത് നഴ്‌സുമാരുടെ മുന്നിലാണ്.ഇതിനൊപ്പമാണ് അധിക ചുമതലകള്‍. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലും ജീവനക്കാരുടെ അഭാവം വെല്ലുവിളിയാകുന്നുണ്ട്.


