വിജയും രശ്മികയും ; സ്വകാര്യത കാക്കാൻ കോടികൾ ചെലവിട്ട് സുരക്ഷാ സന്നാഹം

വിവാഹത്തിനെത്തുന്ന അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന വിവാഹത്തിന്റെ ആവേശകരമായ വിവരങ്ങൾ പുറത്ത്. വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന വിവാഹം ഫെബ്രുവരി 26ന് നടക്കുമെന്ന റിപ്പോര്‍ട്ടുകൾക്കിടെ ചടങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്.വിവാഹവേദിയിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. സുരക്ഷക്കും സ്വകാര്യതക്കുമായി താരങ്ങൾ അന്താരാഷ്ട്ര സുരക്ഷാ ഏജൻസിയെ സമീപിച്ചിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹത്തിനെത്തുന്ന അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിലെ ദൃശ്യങ്ങൾ പകർത്തുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫർമാർക്ക് പോലും എൻഡിഎ ഒപ്പിടേണ്ടി വന്നിട്ടുണ്ട്.വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ ഫെബ്രുവരി 24-ന് ആരംഭിച്ച് 26-ന് വിവാഹത്തോടെ അവസാനിക്കും. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ വച്ചാണ് വിവാഹം നടക്കുക. ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് പേരുകേട്ട ഉദയ്പൂര്‍ നിരവധി സിനിമാതാരങ്ങളുടെയും മറ്റ് പ്രമുഖരുടെയും വിവാഹങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്.

വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നതെങ്കിലും മാർച്ച് 4 ന് ഹൈദരാബാദിൽ സുഹൃത്തുക്കൾക്കും മറ്റ് പ്രമുഖര്‍ക്കുമായി സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
