February 19, 2026

ബുള്ളറ്റില്‍ നിന്നും ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് അപകടം; കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

  • February 19, 2026
  • 0 min read
ബുള്ളറ്റില്‍ നിന്നും ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് അപകടം; കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

.കോഴിക്കോട്: ബുള്ളറ്റ് ബൈക്കില്‍ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം .കോഴിക്കോട് നന്തി ഇരുപതാംമൈല്‍ ബസ് സ്റ്റോപ്പിന് സമീപം കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാത്രി ഏഴോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് പെരുവയല്‍ സ്വദേശി ഹാഫിസ് ആണ് മരിച്ചത്.ഒരേ ദിശയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിക്കടിയിലേക്ക്, സർവീസ് റോഡിന് വശത്തെ കല്ലുകളില്‍ തെന്നി നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്കില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്ന വേളയിലാണ് ജീവൻ നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *