വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം

ചെന്നൈ: ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിവാഹമാണ് വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. ഇരുവരുടെയും ഏറെക്കാലമായുള്ള പ്രണയം അടുത്ത് തന്നെ സാഫല്യമാകുകയാണ്. അതിഥികൾക്ക് നൽകാനുള്ള വിവാഹക്ഷണക്കത്ത് പുറത്തായിട്ടുണ്ട്.ആഢംബരം ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2026 ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക.ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് വിവാഹം നടക്കുക. നേരത്തെ ഉദയ്പൂർ കൊട്ടാരത്തിൽ വച്ചായിരിക്കും വിവാഹമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.2018-ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ചലച്ചിത്രരംഗത്ത് ഒന്നിച്ചത്.പിന്നീട് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതോടെ ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായി.




