March 22, 2026

ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് കടുത്ത നിബന്ധനകളോടെയുള്ള ഉത്തരവ്

  • February 16, 2026
  • 1 min read

ചെക്ക് കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് കടുത്ത നിബന്ധനകളോടെയുള്ള ഉത്തരവ്. ഇടക്കാല ജാമ്യം ലഭിക്കണമെങ്കില്‍ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മുന്‍പായി 1.5 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഈ തുക കൃത്യസമയത്ത് അടച്ചാല്‍ മാത്രമേ താരത്തിന് പുറത്തിറങ്ങാന്‍ സാധിക്കൂ.ഫെബ്രുവരി 19-ന് നടക്കുന്ന തന്റെ സഹോദരപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി താരം സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഈ നീക്കം. ഇന്ന് തുക കെട്ടിവച്ചില്ലെങ്കില്‍ കേസ് നാളെ (ഫെബ്രുവരി 17) വീണ്ടും പരിഗണിക്കും. പണം തിരിച്ചടയ്ക്കാന്‍ 25-ലധികം തവണ അവസരം നല്‍കിയിട്ടും അത് ഉപയോഗിക്കാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.അദ്ദേഹം ജയിലിലായത് കോടതിയുടെ ഉത്തരവ് കൊണ്ടല്ല, സ്വന്തം പ്രവൃത്തികള്‍ കൊണ്ടാണ്’ എന്ന് കോടതി നിരീക്ഷിച്ചു.2012-ല്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ‘ആട്ടാ പാട്ടാ ലാപട്ടാ’ എന്ന ചിത്രത്തിനായി മുരളി പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 5 കോടി രൂപ രാജ്പാല്‍ കടം വാങ്ങിയിരുന്നു. എന്നാല്‍ ചിത്രം പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം നിലവില്‍ 9 കോടി രൂപയാണ് ഇദ്ദേഹം നല്‍കാനുള്ളത്. ഈ കേസില്‍ നേരത്തെയും രാജ്പാല്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.രാജ്പാല്‍ യാദവ് നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ബോളിവുഡിലെ പ്രമുഖര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, അജയ് ദേവ്ഗണ്‍, വരുണ്‍ ധവാന്‍, സോനു സൂദ് തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *