കുരുമുളക് ചെടികളുടെ പ്രദർശനവും ബോധവത്കരണ സെമിനാറും

കുറ്റിപ്പുറം:കുരുമുളക് കർഷകർക്കായി കോഴിക്കോട്ടെ ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെയും മർകസ് കോളേജ് റിസർച്ച് ആൻഡ് കൺസൾട്ടൻസി സർവീസ് സെൻ്ററിൻ്റേയും ആഭിമുഖ്യത്തിൽ ആതവനാട് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫെബ്രുവരി 17 ന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് ആതവനാട് മർക്കസ് കോളേജ് ക്യാമ്പസിൽ വെച്ച് പുതിയ ഇനം കുരുമുളക് ചെടികളുടെ പ്രദർശനവും ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് കുട്ടി അറിയിച്ചു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച്(IISR) ന്റെ പ്രമുഖ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ തല സെമിനാറിൽ ഡോ.എം.ഷംസുദ്ദീൻ , ഡോ.കെ.അനീസ്, ഡോ.വി.കെ സജീഷ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും . ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത 50 കർഷകർക്കാണ് അവസരം ലഭിക്കുക. പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ 9947193220 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് .




