മലയാള ഐക്യവേദി ഭീമഹര്‍ജി

സുഹൃത്തേ , മലയാള ഭാഷാ ബിൽ നിയമമാക്കുന്നതിന് വേണ്ടി ഐക്യമലയാളപ്രസ്ഥാനത്തിന്റെയും മലയാളഐക്യവേദിയുടെയും വിദ്യാർത്ഥി മലയാളവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കേരള ഗവർണർക്ക് ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനം 2026 ഫെബ്രുവരി 21ന് സമർപ്പിക്കുകയാണ്. മലയാളത്തിന്റെ വേരിൽ കത്തിവെക്കുന്ന പലതരത്തിലുള്ള നടപടികളെ ചെറുക്കാൻ മലയാളഭാഷാബിൽ കൂടിയേ കഴിയൂ. അതിനു വേണ്ടിയുള്ള ഈ പ്രക്ഷോഭത്തിൽ താങ്കളും പങ്കുചേരണമെന്നും ഇതോടൊപ്പമുള്ള ഓൺലൈൻ ഭീമഹർജിയിൽ ഒപ്പുവെക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഇതിനൊപ്പമുള്ള ലിങ്കിൽ കയറി പേരും വിവരങ്ങളും നൽകി സമർപ്പിച്ചാൽ മതിയാകും. താങ്കൾ നിശ്ചയമായും പെട്ടെന്ന് തന്നെ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

