‘ക്ഷേമപെൻഷൻ 3000 രൂപയാക്കുംഎയിംസും അതിവേഗ റെയിൽ പാതയും യഥാര്‍ഥ്യമാക്കും’വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക
ക്ഷേമ പെൻഷനുകൾ 3,000 രൂപയായി ഉയർത്തും എന്നുള്ളതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാഗ്ദാനം. സംസ്ഥാനത്ത് നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ ഒരു തീരുമാനം വലിയൊരു ആശ്വാസമാകും.കാർഷിക മേഖലയിലും വികസനത്തിലും മുൻഗണന നൽകുന്ന പ്രകടന പത്രികയിൽ, കേരളത്തിന് ഏറ്റവും ആവശ്യമുള്ള എയിംസ് (AIIMS) പോലുള്ള ഉന്നത ചികിത്സാ സൗകര്യം ലഭ്യമാക്കും എന്നുള്ളതും പ്രധാനപ്പെട്ട ഒരു വാഗ്ദാനമാണ്.കൂടാതെ, അതിവേഗ റെയിൽ പാത പോലുള്ള പുതിയ ഗതാഗത സൗകര്യങ്ങൾ കൊണ്ടുവരും എന്നതും ബിജെപിയുടെ പ്രകടന പത്രിക വ്യക്തമാക്കുന്നു. റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ വികസിപ്പിക്കുമെന്നും അതിനായി സർക്കാർ സഹായം നൽകുമെന്നും അവർ വ്യക്തമാക്കുന്നു.


