March 31, 2026

ഒന്നാം ക്ലാസുകാരനെ വഴക്കുപറഞ്ഞതിന് അധ്യാപകനെ വീട്ടില്‍ക്കയറി തല്ലി മുൻ ശിഷ്യൻ

  • March 31, 2026
  • 0 min read
ഒന്നാം ക്ലാസുകാരനെ വഴക്കുപറഞ്ഞതിന് അധ്യാപകനെ വീട്ടില്‍ക്കയറി തല്ലി മുൻ ശിഷ്യൻ

.ഇടുക്കി : ഗുരുനാഥനെ വീട്ടില്‍ക്കയറി തല്ലി മുൻശിഷ്യൻ; ഒന്നാം ക്ലാസുകാരനെ വഴക്കുപറഞ്ഞതിന് അധ്യാപകന് ക്രൂരമര്‍ദനംഒന്നാം ക്ലാസുകാരനായ മകനെ വഴക്കുപറഞ്ഞെന്നാരോപിച്ച്‌ അധ്യാപകനെ വീട്ടില്‍ക്കയറി മർദിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.പുഷ്പഗിരി സ്വദേശിയായ കളരിക്കല്‍ ലിൻസ് ജോർജിനാണ് (37) മർദനമേറ്റത്.തിങ്കളാഴ്ച വൈകീട്ട് നാലരയോടെ മദ്യലഹരിയില്‍ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കല്‍ ശരത് ശശിയും (28) സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന ലിൻസിനെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് മർദിക്കുകയായിരുന്നു.പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിച്ചു. ലിൻസ് ജോർജ് മുമ്പ് ശരത്തിനെ ട്യൂഷൻ പഠിപ്പിച്ചിട്ടുള്ള അധ്യാപകൻ കൂടിയാണ്. സംഭവത്തില്‍ ശരത്തിനെതിരെ കേസെടുത്ത തങ്കമണി പോലീസ്, കൂടെയുണ്ടായിരുന്ന സുഹൃത്തിനെതിരെ വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *