ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തും മരിച്ച നിലയിൽ
കാസർകോട്: ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തും മരിച്ച നിലയിൽ. മന്നിപ്പാടി സ്വദേശി സന്തോഷ് (29) ആണ് മരിച്ചത്. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ചിന്നു പാപ്പു എന്ന രേഷ്മ തൂങ്ങി മരിച്ചത്. യുവതിയുടെ മരണത്തെ തുടർന്ന് സന്തോഷ് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.അതേസമയം, ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. രേഷ്‌മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരോടൊപ്പം താമസിച്ചിരുന്ന സന്തോഷിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശേഷം വിട്ടയക്കുകയും ചെയ്തു.




