കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം:കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി പരവൂരില്‍ കടലില്‍ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹമാണ് കണ്ടെത്തി. അയത്തില്‍ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാർത്ഥികള്‍ ഒഴുക്കില്‍ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാർത്ഥികള്‍ കടലില്‍ കുളിക്കാൻ ഇറങ്ങിയത്. തിരയില്‍പ്പെട്ട വിദ്യാർത്ഥികളില്‍ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടുപേരെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



