February 15, 2026

ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റിൽ ഹൈദരാബാദിനെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ

  • February 15, 2026
  • 1 min read

വസിഷ്ഠിനും ആരോണിനും സെഞ്ച്വറിവിജയനഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളം ശക്തമായ നിലയിൽ. ആദ്യം ബാറ്റ് ചെയ്ത കേരളം ആറ് വിക്കറ്റിന് 445 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വസിഷ്ഠ് അരുൺ, ആരോൺ അലക്സ് എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് 27 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണറായി ഇറങ്ങിയ വസിഷ്ഠ് 120 പന്തുകളിൽ നിന്നാണ് 124 റൺസ് നേടിയത്. 14 ബൗണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു വസിഷ്ഠിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ അർജുൻ വി. നായർക്കൊപ്പം 129 റൺസാണ് വസിഷ്ഠ് കൂട്ടിച്ചേർത്തത്. അർജുൻ 56 റൺസെടുത്തു. തുടർന്നെത്തിയ ആരോൺ അലക്സ് 133 റൺസുമായി പുറത്താകാതെ നിന്നു. 138 പന്തുകളിൽ ഏഴ് ബൗണ്ടറികളും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിങ്സ്. 55 പന്തുകളിൽ നിന്ന് 50 റൺസുമായി പുറത്താകാതെ നിന്ന എഡ്വിൻ എൽദോസിന്റെ പ്രകടനവും ശ്രദ്ധേയമായി. ഹൈദരാബാദിന് വേണ്ടി വെങ്കട് സാഗർ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് 27 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ഗൗതം റെഡ്ഡിയുടെയും റിതേഷ് റെഡ്ഡിയുടെയും വിക്കറ്റുകൾ നഷ്ടമായി. ധീരജ് കൃഷ്ണയ്ക്കും എഡ്വിൻ എൽദോസിനുമാണ് വിക്കറ്റ്.

Leave a Reply

Your email address will not be published. Required fields are marked *