ലഷ്കർ തലവൻ ആമിർ ഹംസയ്ക്ക് വെടിയേറ്റു – പാക്കിസ്ഥാനിൽ സുരക്ഷാ ആശങ്ക
പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ-എ-തയ്യ്ബയുമായി ബന്ധപ്പെട്ട പ്രമുഖ നേതാവ് ആമിർ ഹംസയ്ക്ക് അജ്ഞാതരുടെ വെടിയേറ്റതായി റിപ്പോർട്ട്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണം നടന്ന സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, ഇത് ലക്ഷ്യമിട്ട ആക്രമണമാകാമെന്നാണ് പ്രാഥമിക സൂചനകൾ. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.പാകിസ്ഥാനിൽ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട നേതാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങൾ കഴിഞ്ഞ കാലയളവിൽ വർധിച്ചിരിക്കുകയാണ്. ഇതോടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ജാഗ്രതയിൽ ആണ്
