April 16, 2026

മദ്യപാനിയോടിച്ചിരുന്ന കാറിടിച്ച് ഭർത്താവും ഭാര്യയും മരിച്ചു

  • April 16, 2026
  • 0 min read

*/മാവേലിക്കര /**ചുനക്കര **വെട്ടിയാർ പള്ളിമുക്ക് ജംഗ്ഷന് സമീപം മകളുടെ വിവാഹ ക്ഷണിച്ചിട്ട് വരവേയാണ് ചുനക്കര പള്ളിമുക്കിൽ വെച്ച് അമിതവേഗതയിൽ വന്ന കാർ ശശി. കെ.നായരും ഭാര്യ തുളസിയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ശശി കെ നായർ തൽക്ഷണം മരണപ്പെട്ടു.ചെങ്ങന്നൂർ.. ഭരണിക്കാവ് റോഡിൽ ആണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ തുളസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ മരണപ്പെട്ടു. വെട്ടിയാർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയായിരുന്നു മരിച്ച ശശി കെ നായർ. തുളസിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

റിപ്പോർട്ട്‌ :അനീഷ്‌ ചുനക്കര.

Leave a Reply

Your email address will not be published. Required fields are marked *