അക്കാദമിക് സേവന പുരസ്കാരം എൽ സുഗതന് ലഭിച്ചു

ഈ വർഷത്തെ അക്കാദമിക് സേവന പുരസ്കാരം എൽ സുഗതന് ലഭിച്ചു
കേരളത്തിലെ സംയുക്ത കായികാധ്യാപക സംഘടന ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന അക്കാദമിക് സേവന പുരസ്കാരം എൽ സുഗതന് ലഭിച്ചു. ആലപ്പുഴയിൽ നടന്ന 47 മത് സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ്പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാനത്തെ സ്കൂളുകളിൽ കായിക പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതിനെതിരെ സുഗതൻ ബാലാവകാശ കമ്മീഷനെ സമീപിക്കുകയും കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ പ്രത്യേക ഉത്തരവിറക്കുകയും ചെയ്തിരുന്നു. സ്കൂൾ കുട്ടികൾക്ക് വേണ്ടി ഇദ്ദേഹം നടത്തിയ വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഇടപെടലുകളുടെ മികവ് വിലയിരുത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. ആലപ്പുഴ താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ എൽ സുഗതന് സംസ്ഥാന അധ്യാപക അവാർഡ് സംസ്ഥാന വനിതാ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ എൻഎസ്എസ് യൂണിയൻ ഹാളിൽ കെ പി പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് ബിജു ദിവാകറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രനും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് രാധാകൃഷ്ണനും ചേർന്ന് അവാർഡ് സമ്മാനിച്ചു.ഡി പി ടി എ ഇവിടെ സംസ്ഥാന സെക്രട്ടറി സജാദ് സാഹിർസ്വാഗതം പറഞ്ഞ യോഗത്തിൽ നോബിൾ ജോസ് നന്ദി പറഞ്ഞു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി രാധാകൃഷ്ണൻ നിന്നും എൽ സുഗതൻ അവാർഡ് ഏറ്റുവാങ്ങുന്നു.


