February 13, 2026

നാട്ടില്‍ നിന്ന് പിതാവിനെ കാണാൻ യുഎഇയില്‍ എത്തി: പിഞ്ചുബാലൻ വാഹനാപകടത്തില്‍ മരിച്ചു

  • February 13, 2026
  • 1 min read
നാട്ടില്‍ നിന്ന് പിതാവിനെ കാണാൻ യുഎഇയില്‍ എത്തി: പിഞ്ചുബാലൻ  വാഹനാപകടത്തില്‍ മരിച്ചു

ഷാർജ: നാട്ടില്‍ നിന്ന് പിതാവിനെ കാണാൻ യുഎഇയില്‍ എത്തിയ പിഞ്ചുബാലൻ ഷാർജയില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീൻ-സഫ്‌ന ദമ്പതികളുടെ മകൻ അലൻ റൂമിയാണ് (2) മരിച്ചത്.പിതാവിനൊപ്പമുള്ള മധുരമുള്ള ദിവസങ്ങള്‍ അവസാനിക്കും മുൻപേ എത്തിയ അപ്രതീക്ഷിത ദുരന്തം പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം നൊമ്പരത്തിലാക്കി.ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. താമസസ്ഥലത്തിന് സമീപം വെച്ച്‌ കാറിടിച്ചാണ് അലൻ റൂമിക്ക് പരിക്കേറ്റത്. ഉടൻ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാർജയിലെ തലാല്‍ ഗ്രൂപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഷറഫുദ്ദീനെ കാണാൻ കഴിഞ്ഞ മാസം 18-നാണ് മാതാവ് സഫ്‌നയ്ക്കൊപ്പം അലൻ ഷാർജയിലെത്തിയത്. രണ്ട് മാസത്തെ വിസിറ്റിംഗ് വിസയിലായിരുന്നു യാത്ര.പിതാവിനൊപ്പം നാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന കുഞ്ഞിന്റെ വിയോഗം കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച ദുബൈയിലെ ഖിസൈസ് ഖബർസ്ഥാനില്‍ ഖബറടക്കി..

Leave a Reply

Your email address will not be published. Required fields are marked *