AI എല്ലാ വൈറ്റ് കോളര്‍ ജോലികളും ഏറ്റെടുക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ ഭീഷണി: മൈക്രോസോഫ്റ്റ് എഐ ചീഫ് എക്‌സിക്യൂട്ടീവ്

ലണ്ടന്‍: ലോകമെമ്പാടുമുള്ള വൈറ്റ് കോളര്‍ ജോലികള്‍ വരും മാസങ്ങളില്‍ വലിയ ഭീഷണി നേരിടാന്‍ പോകുന്നുവെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ ചീഫ് എക്‌സിക്യൂട്ടീവ് മുസ്തഫ സുലൈമാന്‍ അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍, പ്രോജക്ട് മാനേജര്‍മാര്‍ തുടങ്ങിയവരുടെ ജോലികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പൂര്‍ണ്ണമായും ഏറ്റെടുത്തേക്കാമെന്ന് അദ്ദേഹം ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കികമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്ന മിക്കവാറും എല്ലാവരുടെയും തൊഴില്‍ മേഖലകള്‍ എഐ ഓട്ടോമേഷന് വിധേയമാകും. കോഡിംഗ് ചെയ്യുന്നവര്‍ മാത്രമല്ല, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് മേഖലയിലുള്ളവരും ഇതില്‍ ഉള്‍പ്പെടും.മനുഷ്യര്‍ ചെയ്യുന്ന എല്ലാ പ്രൊഫഷണല്‍ ജോലികളും ചെയ്യാന്‍ പ്രാപ്തിയുള്ള ‘പ്രൊഫഷണല്‍ ഗ്രേഡ് എജിഐ’ വികസിപ്പിക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.ഭാവിയില്‍ ഒരു ബ്ലോഗ് എഴുതുന്നതോ പോഡ്കാസ്റ്റ് നിര്‍മ്മിക്കുന്നതോ പോലെ എളുപ്പത്തില്‍ ആര്‍ക്കും പുതിയ എഐ മോഡലുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഓരോ സ്ഥാപനത്തിനും വ്യക്തികള്‍ക്കും അനുയോജ്യമായ രീതിയില്‍ ഇവ മാറ്റിയെടുക്കാം.ഓപ്പണ്‍ എഐയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും സ്വന്തമായി മികച്ച എഐ മോഡലുകള്‍ വികസിപ്പിക്കാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചിട്ടുണ്ട്. 2026-ഓടെ മൈക്രോസോഫ്റ്റിന്റെ പുതിയ ഇന്‍-ഹൗസ് എഐ മോഡലുകള്‍ വിപണിയിലെത്തിയേക്കും.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആന്ത്രോപ്പിക്കിന്റെ ‘ക്ലോഡ് കോവര്‍ക്ക്’ വിപണിയില്‍ ചര്‍ച്ചയായതോടെ ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഐടി ഭീമന്മാരുടെ ഓഹരികളില്‍ ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് തലവന്റെ ഈ പ്രസ്താവന വരുന്നത്.


