March 31, 2026

വ്യാപക വിമര്‍ശനം…

  • February 12, 2026
  • 0 min read

ഉന്തിലും തള്ളിലും വ്യാപക വിമര്‍ശനം.

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ പ്രസംഗിക്കാന്‍ വേണ്ടി നേതാക്കള്‍ തമ്മിലുള്ളായ ഉന്തിലും തള്ളിലും വ്യാപക വിമര്‍ശനം. സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ജാഥാ ക്യാപ്റ്റന്‍ വിഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തര്‍ക്കം തുടങ്ങിയത്. പുതുയുഗയാത്രയ്ക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം.ജാഥാ ക്യാപ്റ്റന് മുന്‍പ് സംസാരിക്കാന്‍ വിളിക്കാത്തില്‍ സ്ഥലം എംപികൂടിയായ ഷാഫി പറമ്പില്‍ നീരസം പ്രകടിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. വിഡി സതീശന്‍ സംസാരിക്കുന്നതിന് മുന്‍പ് വിളിക്കാത്തതില്‍ ഡിസിസി സെക്രട്ടറിയോട് ഷാഫി തര്‍ക്കിക്കുന്നതുള്‍പ്പെടെയാണ് ദൃശ്യങ്ങളില്‍ ഉള്ളത്.കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തിന്റെ പ്രകടമായ ഉദാഹരണം എന്നാണ് പിടിവലിയെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. നേതാക്കളില്‍ നിന്നുണ്ടായത് ചടങ്ങിന്റെ അന്തസ്സിന് കളങ്കം വരുത്തുന്ന നടപടിയാണെന്നുമാണ് വിമര്‍ശനം. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ ബിജെപി നേതാവും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാലും ഉള്‍പ്പെടുന്നു. ‘പുതുയുഗ യാത്ര നടത്തുന്ന വി ഡി സതീശന് ഷാഫിയും ടീമും കൊടുക്കുന്ന വില എന്താണാവോ’ എന്ന ചോദ്യമാണ് പത്മജ വേണുഗോപാല്‍ ഉയര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *