March 31, 2026

അഡ്വ മാലക്കര ശശിയുടെ വീടിനു നേരെ ആക്രമണം

  • February 12, 2026
  • 0 min read

റിപ്പോർട്ട്‌,:അനീഷ്‌ ചുനക്കര

പത്തനംതിട്ട ജില്ലാ സംഘചാലകും കേന്ദ്ര ഗവൺമെൻ്റ്നോട്ടറിയുംമായ അഡ്വ മാലക്കര ശശിയുടെ കടയ്ക്കാട് തട്ടാരേത്ത്‌ വീടിനു നേരെ ആക്രമണം. ഇന്ന് രാവിലെ 8.30 ഓടെയാണ് അക്രമണം നടന്നത്. വീടിൻ്റെ ഗേറ്റ് ബലം പ്രയോഗിച്ച് തുറന്ന് അകത്ത് കയറിയ യുവാവ് സിറ്റൗണ്ടിൽ പത്രം വായിച്ചു കൊണ്ടിരുന്ന അഡ്വ. മാലക്കര ശശിയോട് കയർത്ത് സംസാരിക്കുകയും, അക്രമിക്കുവാൻ മുതിരുകയുംമായിരുന്നു. ബഹളംകേട്ട് വിടിന് അകത്ത് നിന്നും വന്ന ഭാര്യ റിട്ട: പ്രൊഫ. കെ. സുലേഖദേവി ഭർത്താവിനെ വിടിനുള്ളിൽ കയറ്റി വാതിൽ അടയ്ക്കുകയായിരുന്നു. യുവാവ് ചെടിച്ചട്ടി ഉപയോഗിച്ച് വിടിൻ്റെ പോർച്ചിൽ കിടന്ന മാരുതി കാറിൻ്റെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർത്തു. സിറ്റൗണ്ടിൽ തുക്കിയിരുന്ന ലൈറ്റുകൾ, ഭിത്തിയിൽ തുക്കിയിട്ടിരുന്ന ചിത്രങ്ങൾ എന്നിവ തല്ലി തകർത്തു. വിടിൻ്റെ ജനാല ചില്ലുകൾ തകർക്കുവാനും ശ്രമം നടത്തി. ഇയാൾ മൂന്ന് വർഷങ്ങൾക്ക് മുൻപും ഇതേ വീട്ടിൽ മരാകായുധങ്ങളുമായി എത്തി അക്രമം നടത്താൻ ശ്രമിച്ചിരുന്നതായും പരാതി ഉണ്ട്‌ .

ഇതിനു ശേഷം ഇയാൾ തൊട്ടടുത്തുള്ള കടക്കാട് മായ യക്ഷി ക്കാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു നേരെയും ആക്രമണം നടത്തി എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര ഭാരവാഹികളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാട് തൈവടക്കേതിൽ അൻസീർ(43) പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞപ്പോൾ തന്നെ ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.എ. സൂരജ്, ആർ. എസ്. എസ്. ജില്ല പ്രചാരക്, ജില്ല കാര്യവാഹ് ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും സ്ഥലത്ത് എത്തി. # പ്രതിഷേധിച്ചു. അഡ്വ. മാലക്കര ശശിയുടെ വീട് ആക്രമിച്ചത് കൊടുംക്രിമിനൽ ആണന്നും ഒരു പ്രകോപനവും കൂടാതെ ഇതിന് മുൻപും ഇയാൾ അക്രമം അഴിച്ചു വിട്ടിട്ടുണ്ടെന്നും, ഇയാൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് അഡ്വ. വി. എ. സൂരജ് ആവശ്യപ്പെട്ടു. *റിപ്പോർട്ട്‌,:അനീഷ്‌ ചുനക്കര *

Leave a Reply

Your email address will not be published. Required fields are marked *