March 22, 2026

വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

  • February 12, 2026
  • 1 min read

തിരുവല്ല : വേങ്ങൽ ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലംതുരുത്തി വാലാട്ടുശ്ശേരി ഷാജി – രാജി ദമ്പതികളുടെ മകൾ ആരതി വി.എസ് (16) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ആറരയോടെ പെൺകുട്ടി എഴുന്നേൽക്കാതെ ഇരുന്നതിനെ തുടർന്ന് പിതാവ് മുറി തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആരതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. തിരുവല്ല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. സഹോദരൻ : ആദർശ് (ആന്ധ്രയിൽ നഴ്സിംഗ് വിദ്യാർത്ഥി).

Leave a Reply

Your email address will not be published. Required fields are marked *