March 22, 2026

ധോൾ ദിനാമോസിന് 7 വിക്കറ്റിന്റെ ഗംഭീര ജയം

  • February 9, 2026
  • 0 min read

മാൻ ഓഫ് ദ മാച്ച് പുരസ്കാരം നോയൽ ബെന്

കൊച്ചി കാക്കനാട് രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന സിസിഎഫ് പി എൽ മത്സരത്തിൽ ധോൾ ദിനാമോസിന് 7 വിക്കറ്റിന്റെ ഗംഭീര ജയം. ചീറ്റ ചേസേഴ്സും ധോൾ ദിനാമോസും തമ്മിൽ നടന്ന രണ്ടാം മത്സരത്തിൽ ധോൾ ദിനാമോസ് 7 വിക്കറ്റിന്റെ ശക്തമായ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ചീറ്റാ ചേസേഴ്സ്, ക്യാപ്റ്റൻ മഹ്ഫൂസിന്റെ നേതൃത്വത്തിൽ 126 റൺസിന് ഓൾ ഔട്ടായി. ബോളിംഗ് എക്‌സ്ട്രാ ബോണസായി ലഭിച്ച 12 റൺസും ചേർന്നതോടെ ടീമിന്റെ ആകെ സ്കോർ 138 ആയി. 92 പന്തുകൾക്കുള്ളിലാണ് ചീറ്റാ ചേസേഴ്സിന്റെ ഇന്നിംഗ്‌സ് അവസാനിച്ചത്. ടീമിനായി സെലിബ്രിറ്റി താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണനും അൽഫി പഞ്ഞിക്കാരനും മത്സരത്തിൽ പങ്കെടുത്തു.ജയലക്ഷ്യം പിന്തുടർന്ന ധോൾ ദിനാമോസ്, ക്യാപ്റ്റൻ നോയൽ ബെന്റെ കരുത്തുറ്റ നേതൃത്വത്തിൽ 87 പന്തുകൾ മാത്രം ഉപയോഗിച്ച് 3 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടി. ബോളിംഗ് എക്‌സ്ട്രാ ബോണസായി ലഭിച്ച 12 റൺസും ചേർന്നതോടെ ആകെ സ്കോർ 139 ആയി, ലക്ഷ്യം മറികടന്ന് വിജയം ഉറപ്പിച്ചു. ടീമിനൊപ്പം സെലിബ്രിറ്റി മുഖങ്ങളായ കലാഭവൻ ഷാജോനും വീണ നായരും ഉണ്ടായിരുന്നു.ഓൾറൗണ്ട് പ്രകടനത്തിലൂടെ ധോൾ ദിനാമോസിന്റെ വിജയം നിർണായകമാക്കിയ ക്യാപ്റ്റൻ നോയൽ ബെൻ 25 പന്തുകളിൽ നിന്ന് 29 റൺസ് നേടുകയും 4 ഓവറിൽ 28 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. മികച്ച പ്രകടനത്തിനുള്ള മാൻ ഓഫ് ദ മാച്ച് പുരസ്കാരം നോയൽ ബെന് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *