March 22, 2026

നടി പേളി മാണിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്

  • February 9, 2026
  • 0 min read

ചികിത്സയിൽ കഴിയുന്ന നടി പേളി മാണിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പങ്കുവെച്ച് ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.കഠിനമായ വയറുവേദനയെത്തുടർന്നാണ് പേളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേളി അതീവ കരുത്തയാണെന്നും താരം വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നും ശ്രീനിഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആശുപത്രിയിൽ പേളിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകരുടെ ആശങ്കകൾക്ക് ശ്രീനി മറുപടി നൽകിയത്.അടുത്ത മൂന്ന് മാസത്തേക്കുള്ള യാത്രകൾ പോലും പേളി നേരത്തെ പ്ലാൻ ചെയ്തിട്ടുണ്ടെന്നും, അത്രയും ഊർജ്ജസ്വലതയോടെ അവൾ തിരിച്ചുവരുമെന്നും ശ്രീനിഷ് കൂട്ടിച്ചേർത്തു. ഭക്ഷണത്തിൽ നിന്നുള്ള ഇൻഫെക്ഷനാണ് രോഗകാരണമെന്ന് പേളി തന്റെ വ്ലോഗിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.അപ്രതീക്ഷിതമായി ആശുപത്രിയിൽ അഡ്മിറ്റായ വാർത്ത പുറത്തുവിട്ടപ്പോൾ ആരാധകരിൽ നിന്നും ലഭിച്ച വലിയ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും പേളി നന്ദി പറയുകയും ചെയ്തു. പേളിയുടെ അഭാവത്തിൽ മക്കളായ നിലയുടെയും നിതാരയുടെയും കാര്യങ്ങൾ നോക്കാൻ കുടുംബാംഗങ്ങൾ ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *