March 22, 2026

ജിത്തു മാധവന്റെ രംഗണ്ണൻ’ വീണ്ടും വരുന്നു

  • February 9, 2026
  • 1 min read

‘രംഗണ്ണൻ’ വീണ്ടും വരുന്നു! ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ അണിയിച്ചൊരുക്കിയ ഇൻഡസ്ട്രി ഹിറ്റ് ‘ആവേശം’ രണ്ടാം ഭാഗത്തിന് ഒരുങ്ങുന്ന വാർത്ത ഫഹദ് ഫാസിൽ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ കോമഡി ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രത്തിന്റെ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലായിരുന്ന ആരാധകർക്ക് വലിയൊരു ആവേശമാണ് ഈ പ്രഖ്യാപനം നൽകിയിരിക്കുന്നത്.ആവേശം 2 ഉറപ്പായും ഉണ്ടാകുമെന്നും 2027-ലോ 2028-ലോ ചിത്രം വെള്ളിത്തിരയിലെത്തുമെന്നും താരം വ്യക്തമാക്കിയതോടെ സോഷ്യൽ മീഡിയയിൽ രംഗണ്ണൻ ചർച്ചകൾ വീണ്ടും സജീവമായിക്കഴിഞ്ഞു.ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആവേശം’, ഫഹദ് അവതരിപ്പിച്ച ‘രംഗ’ എന്ന വിചിത്ര സ്വഭാവമുള്ള ഡോണിന്റെ ഗംഭീര പ്രകടനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ വേഷവും തനത് ശൈലിയും ‘എടാ മോനേ’ എന്ന വിളിയും വലിയ രീതിയിൽ തരംഗമായിരുന്നു.സുഷിൻ ശ്യാമിന്റെ ഉജ്ജ്വലമായ പശ്ചാത്തല സംഗീതവും സമീർ താഹിറിന്റെ മികച്ച ഛായാഗ്രഹണവും ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *