March 22, 2026

സീബ്ര സീൽസിന്‌ – ഏഴ് വിക്കറ്റിന്റെ ജയം

  • February 9, 2026
  • 0 min read

ഓൾറൗണ്ട് പ്രകടനത്തോടെ ലാൽജിഷ് ലവ്ലീസ് മാൻ ഓഫ് ദ മാച്ച്

കൊച്ചി കാക്കനാട് രാജഗിരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സെലിബറേറ്റി ക്രിക്കറ്റ് ടൂര്‍്ണമെന്റില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ , കങ്കാരൂ നോകേഴ്‌സിനെ കീഴടക്കി സീബ്ര സീൽസ് – ഏഴ് വിക്കറ്റിന്റെ ജയം സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിൽ കങ്കാരൂ നോകേഴ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് സീബ്ര സീൽസ് ശ്രദ്ധേയമായ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കങ്കാരൂ നോകേഴ്‌സ് 99 പന്തിൽ 10 വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് നേടിയത്. ബൗളിംഗ് എക്‌സ്‌ട്രാ ബോണസായി ലഭിച്ച 6 റൺസ് കൂടി ചേർത്ത് അവരുടെ മൊത്തം സ്കോർ 144 ആയി. കങ്കാരൂ നോകേഴ്‌സ് ടീമിനെ നയിച്ചത് ഡയറക്ടർ ശ്യാംധറും, ടീമിന്റെ സെലിബ്രിറ്റി മുഖങ്ങളായി വിനയ് ഫോർട്ടും ശോഭാ വിശ്വനാഥും ഉണ്ടായിരുന്നു. എന്നാൽ സീബ്ര സീൽസ് ബൗളർമാരുടെ കൃത്യമായ ആക്രമണത്തിന് മുന്നിൽ വലിയ സ്കോർ ഉയർത്താൻ ടീമിന് സാധിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ സീബ്ര സീൽസ് 69 പന്തിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് നേടി. ബൗളിംഗ് എക്‌സ്‌ട്രാ ബോണസായി ലഭിച്ച 10 റൺസ് കൂടി ചേർത്ത് മൊത്തം 149 റൺസിലെത്തിയതോടെ ജയം സീബ്ര സീൽസിന് സ്വന്തം ആയി. ഡയറക്ടറും നടനുമായ ജീൻ പോൾ ലാൽ ഉടമസ്ഥനായ ടീമിന്റെ സെലിബ്രിറ്റി മുഖങ്ങളായി ചന്ദു സലിം കുമാറും റിതു മന്ത്രയും മത്സരത്തിൽ പങ്കെടുത്തു. ഓൾറൗണ്ട് പ്രകടനത്തോടെ ലാൽജിഷ് ലവ്ലീസ് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. 28 പന്തിൽ 32 റൺസ് നേടിയതോടൊപ്പം, 20 പന്തിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കിയതാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *