March 22, 2026

ആയിരം ആശകളുമായി ജയറാം കാളിദാസ് ടീം കളക്ഷനില്‍ ഏറെ മുന്നില്‍

  • February 8, 2026
  • 1 min read

ജയറാം, ആശകൾ ആയിരത്തിലെ ഹരിഹരൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടുക്കുന്ന കാഴ്ചയാണ് തിയേറ്ററിൽ കാണുന്നത്.ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകർ കയ്യടി നൽകി മനസ്സിൽ ചേക്കേറുന്ന ജയറാമിന്റെ ഹരിഹരൻ എന്ന കഥാപാത്രം ഇടക്ക് പ്രേക്ഷകന്റെ കണ്ണ് ഒന്ന് നനയിപ്പിക്കുകയും ചെയ്യുന്നു.ഞങ്ങളുടെ പഴയ ജയറാമേട്ടന്റെ തിരിച്ചു കിട്ടിയെന്ന് പ്രേക്ഷകർ ചിത്രം കണ്ട ശേഷം സോഷ്യൽ മീഡിയയിൽ കുറിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ജയറാം ആശകൾ ആയിരത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്.ആദ്യ ദിനം ലോകവ്യാപകമായി ഒരു കോടിയിൽപ്പരം കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി മൂന്ന് കോടി രൂപയിലേക്ക് കുതിക്കുകയാണ്. 36.48k ടിക്കറ്റുകളാണ് ഇന്നലെ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *