March 22, 2026

മദ്യം വാങ്ങാനെത്തിയവർ  നടുറോഡിൽ ഏറ്റുമുട്ടി

  • February 8, 2026
  • 0 min read

ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ  നടുറോഡിൽ ഏറ്റുമുട്ടി;  രണ്ടുപേർ അറസ്റ്റിൽതിരുവനന്തപുരം: ബെവ്കോ ഔട്ട്ലറ്റിൽ മദ്യം വാങ്ങാനെത്തിയവർക്കിടയിൽ ഉണ്ടായ ഏറ്റുമുട്ടൽ മൂലം വെള്ളറട ജംഗ്ഷന് സമീപം ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം വെള്ളറട ജംഗ്ഷനും സമീപത്തെ ബെവ്കോ ഔട്ട്ലറ്റിനുമിടയിലെ റോഡിലാണ് വൈകുന്നേരത്തോടെ സംഭവം ഉണ്ടായത്.മദ്യം വാങ്ങാനെത്തിയവർ തമ്മിൽ പെട്ടെന്ന് തർക്കം ഉണ്ടാകുകയും ഇത് കൈയ്യാങ്കളിയിലേക്കു മാറുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടർന്നു. റോഡിൽ ആളുകൾ കൂട്ടംകൂടിയതോടെ വാഹന ഗതാഗതവും ഏറെ നേരം മുടങ്ങി.വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.പന്നിമല സ്വദേശി ഷിബിനും കീഴാറൂർ ശാസ്താംകോണം സ്വദേശി അജയനും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *