March 22, 2026

ബേബി ഗേൾ’ പരാജയം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ

  • February 6, 2026
  • 1 min read
അരുണ്‍ വര്‍മ്മ നിവിന്‍ പോളിയെ നായകനാക്കി  സംവിധാനം ചെയ്ത 'ബേബി ഗേള്‍' പരാജയത്തെ തുടര്‍ന്ന്  തിയറ്ററില്‍ നിന്ന്  ഒടിടി റിലീസിന് ഒരുങ്ങുന്നു. ജനുവരി 23-ന് വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് റിലീസ് ചെയ്ത് 21-ാം ദിനം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്. ഫെബ്രുവരി 12 മുതല്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം, തിയറ്ററുകളില്‍ നിന്ന് രണ്ട് ആഴ്ച കൊണ്ട് ഏകദേശം 4.55 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. 'ഗരുഡന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ്. ലിജോ മോള്‍ നായികയായെത്തിയ ചിത്രത്തില്‍ സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍ എന്നിവര്‍ക്കൊപ്പം നാല് ദിവസം പ്രായമുള്ള കുഞ്ഞും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ഈ സിനിമയുടെ ഒരു സവിശേഷതയാണ്.

അസീസ് നെടുമങ്ങാട്, ജാഫര്‍ ഇടുക്കി, മേജര്‍ രവി, അതിഥി രവി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിലാണ് പുറത്തിറങ്ങിയത്. സാം സി.എസ് സംഗീതവും ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. തിയറ്ററില്‍ നിരാശപ്പെടുത്തിയെങ്കിലും ഒടിടിയില്‍ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍

Leave a Reply

Your email address will not be published. Required fields are marked *