March 23, 2026

മണിയൻപിള്ള രാജു അറസ്റ്റിൽ

  • February 6, 2026
  • 0 min read
മണിയൻപിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം :നടന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ നടൻ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. വാഹനത്തിന്റെ ആർ സി ഓണറുടെ പേര് സുധീര്‍കുമാര്‍ എന്നാണ്. സുധീര്‍ കുമാര്‍ എന്നാണ് മണിയന്‍പിളള രാജുവിന്റെ യഥാര്‍ത്ഥ പേരാണ്. മണിയൻപിള്ള രാജുവിൻ്റെ രക്തം പരിശോധിക്കും. മദ്യലഹരിയിലായിരുന്നോ അപകടം എന്ന് സ്ഥിരീകരിക്കാനാണ് രക്ത പരിശോധന നടത്തുന്നത്.രക്ത പരിശോധനാഫലം കേസിൽ നിർണായകമാണ്. ഫലം പോസിറ്റീവ് ആണെങ്കിൽ കൂടുതൽ വകുപ്പുകൾ പൊലീസ് ചുമത്തും.തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് നടൻ ഓടിച്ച കാർ ബൈക്ക് യാത്രികരായ രണ്ട് പേരെ ഇടിച്ചത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *