February 5, 2026

പാന്‍ ഇന്‍ഡ്യന്‍ ‘പെദ്ധി’ 30 ന്

  • February 5, 2026
  • 1 min read

പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 30-നാണ് രാം ചരണിനെ നായകനാക്കി ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുക. നേരത്തെ മാർച്ച് അവസാന വാരം നിശ്ചയിച്ചിരുന്ന റിലീസ് ചില കാരണങ്ങളാൽ ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിങ്‌സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.

ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആർ. റഹ്മാനാണ്. ‘ഉപ്പേന’യ്ക്ക് ശേഷം ദേശീയ പുരസ്കാര ജേതാവ് ബുചി ബാബു സന ഒരുക്കുന്ന ചിത്രം കൂടിയാണിത്.അടുത്തിടെ, ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്യുന്ന, നടൻ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശലിൻ്റെ മേൽനോട്ടത്തിൽ ചിത്രത്തിലെ ഒരു വമ്പൻ സംഘട്ടന രംഗം ഹൈദരാബാദിൽ ഒരുക്കിയത് വാർത്തയായിരുന്നു. രാം ചരൺ, ശിവരാജ് കുമാർ എന്നിവർ ഈ സംഘട്ടന രംഗത്തിൻ്റെ ഭാഗമായിരുന്നു. വമ്പൻ കാൻവാസിൽ, അതി സൂക്ഷ്മമായി ആണ് സംവിധായകൻ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഉൾപ്പെടെ ഓരോന്നും ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *