ലണ്ടനിലെ കവൻട്രിയിൽ നിന്നും കാണാതായ തിരുവനന്തപുരം സ്വദേശി തടാകത്തിൽ മരിച്ച നിലയിൽ
ലണ്ടനിലെ കവൻട്രിയിൽ നിന്നും കാണാതായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി വിഷ്ണു ജയകുമാറിനെ സ്വാൻ വെൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.. 26 വയസ്സായിരുന്നു.കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് വിഷ്ണുവിനെ അവസാനമായി കാണുന്നത്. തന്റെ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി മടങ്ങുന്നതിനായി ടാക്സി കാത്തുനിൽക്കുക ആയിരുന്നു വിഷ്ണു. വിഷ്ണുവിനായി പോലീസും, സോഷ്യൽ മീഡിയ കൂട്ടായ്മകളും സംയുക്തമായി വലിയ തിരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ പട്ടണ മധ്യത്തിലുള്ള സ്വാൻ വെൽ തടാകത്തിൽ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.
