March 23, 2026

വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

  • February 4, 2026
  • 0 min read
വീട്ടമ്മയ്ക്ക്  പാമ്പുകടിയേറ്റ്  ദാരുണാന്ത്യം

കൊല്ലം: നീരാവിൽ സ്വദേശിനിയായ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. നീരാവിൽ കുളങ്ങര വീട് രാധാമണി (53) ആണ് മരിച്ചത്. ഇന്ന് രാലിവെ ആയിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. രാവിലെ 6 മണിയോടെ രാധാമണി വീടിന്റെ മുറ്റം വൃത്തിയാക്കി കൊണ്ടിരിക്കുക ആയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ ബന്ധുക്കളും, അയൽവാസികളും ചേർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാണ്‍ ആയില്ലഏറെ കഷ്ടപ്പാടുകൾക്ക് ഇടയിലായിരുന്നു രാധാമണിയുടെ ജീവിതം. ലോട്ടറി കച്ചവടം നടത്തിയാണ് ഇവർ തന്റെ കുടുംബം പോറ്റിയിരുന്നത്. രാധാമണിയുടെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും, നാട്ടുകാരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ​പരേതനായ രവീന്ദ്രനാണ് ഭർത്താവ്, മകൾ രമ്യ. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും..

Leave a Reply

Your email address will not be published. Required fields are marked *