February 4, 2026

ക്യാമറാമാൻ ജ്യോതിഷ് അന്തരിച്ചു

  • February 4, 2026
  • 0 min read
ക്യാമറാമാൻ ജ്യോതിഷ് അന്തരിച്ചു

തിരുവനന്തപുരം: ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജ്യോതിഷ് (32) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി ബേക്കറി ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിലാണ് ജ്യോതിഷിന് ദാരുണാന്ത്യം സംഭവിച്ചത്.രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.മാധ്യമരംഗത്ത് കഴിവുറ്റ ക്യാമറാമാനായി അറിയപ്പെട്ടിരുന്ന ജ്യോതിഷിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകരിലും സുഹൃത്തുകളിലും വലിയ ദുഃഖം സൃഷ്ടിച്ചു. ന്യൂസ് മലയാളം മാനേജ്മെന്റും സഹപ്രവർത്തകരും അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *