February 5, 2026

മെട്രോ തൂണിലേക്ക് ബൈക്ക് ഇടിച്ചുകയറി:കൊച്ചിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം

  • February 3, 2026
  • 0 min read
മെട്രോ തൂണിലേക്ക് ബൈക്ക് ഇടിച്ചുകയറി:കൊച്ചിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക്  ദാരുണാന്ത്യം

കൊച്ചി: എറണാകുളം കളമശ്ശേരിയിലുണ്ടായ ബൈക്കപകടത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു. കരിപ്പൂർ കരുവാൻകല്ല് മുടക്കയിൽ കരീചിയിൽ സിദ്ദീഖിന്റെ മകൻ മുഹമ്മദ് മുസ്തഫ ആണ് മരിച്ചത് 26 വയസ്സായിരുന്നു. ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്..കളമശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്ന മുസ്തഫ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് മെട്രോ പില്ലറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു..കാക്കനാട്ടെ പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു മുസ്തഫ. ജോലി ആവശ്യങ്ങൾക്കായി കൊച്ചിയിൽ താമസിച്ചു വരവെയാണ് വിധി മരണരൂപത്തിൽ എത്തിയത്.പോലീസിന്റെ ഇൻക്വസ്റ്റ്, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം പിന്നീട് നാട്ടിലെ പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *