February 5, 2026

മണ്ടിയായി അഭിനയിച്ചെന്ന വാർത്ത വ്യാജം; അനശ്വര രാജൻ

  • February 2, 2026
  • 1 min read

വിത്ത് ലവ്’ പ്രമോഷനിടെ അനശ്വര രാജൻ നൽകിയ അഭിമുഖത്തിലെ വാക്കുകൾ വളച്ചൊടിച്ചതിനെതിരെ നടി അനശ്വര രാജൻ രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ പ്രതിഷേധം അറിയിച്ചത്.ഇരുപത് മിനിറ്റോളം നീണ്ട തമാശ നിറഞ്ഞ അഭിമുഖത്തിൽ നിന്ന് ചില കാര്യങ്ങൾ മാത്രം അടർത്തിയെടുത്ത് ഗൗരവകരമായ പ്രസ്താവന എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവർത്തനമല്ലെന്ന് അനശ്വര വ്യക്തമാക്കി.സിനിമയുടെ സെറ്റിൽ മറ്റുള്ളവരുമായി ഒത്തുപോകാൻ മണ്ടിയായി അഭിനയിച്ചു’ എന്ന തരത്തിൽ വന്ന വാർത്താ കാർഡ് പങ്കുവെച്ചാണ് താരം പ്രതികരിച്ചത്. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് വിഷമിപ്പിച്ചുവെന്നും ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഇത്തരം ശ്രമങ്ങൾ ഒഴിവാക്കി മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും അനശ്വര ആവശ്യപ്പെട്ടു.മഥൻ സംവിധാനം ചെയ്യുന്ന ‘വിത്ത് ലവ്’ ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *