താമരശ്ശേരിയിൽ കാർ അപകടം; വാഴയൂർ കോട്ടുപാടം സ്വദേശികളായ ഗൃഹനാഥയും മരുമകളും മരിച്ചു
ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വാഴയൂർ കോട്ടുപാടം സ്വദേശികളായ ഗൃഹനാഥയും മരുമകളും മരിച്ചു.നാലുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്.വാഴയൂർ കോട്ടുപാടം കോണത്ത് വീട്ടിൽ ബീഫാത്തിമ 80), മകൻ അബ്ദു റസാക്കിൻ്റെ ഭാര്യ റുബീന (42) എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.മരിച്ച റുബീനയുടെ മകൾ ഷംന, ഷംനയുടെ ഭർത്താവ് പെരുമണ്ണ സ്വദേശി മുബഷീർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
