February 4, 2026

യുപിഎയേക്കാൾ നാലിരട്ടി കേന്ദ്രസഹായം: കഴിഞ്ഞ 10 വർഷം കേരളത്തിന് 3.2 ലക്ഷം കോടി നൽകി മോദി സർക്കാർ:രാജീവ്‌ ചന്ദ്രശേഖർ

  • February 2, 2026
  • 0 min read
യുപിഎയേക്കാൾ നാലിരട്ടി കേന്ദ്രസഹായം: കഴിഞ്ഞ 10 വർഷം കേരളത്തിന് 3.2 ലക്ഷം കോടി നൽകി മോദി സർക്കാർ:രാജീവ്‌ ചന്ദ്രശേഖർ

ഇത്രയും വലിയ കേന്ദ്രസഹായം ലഭിച്ചിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായി തകർന്നത് പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും മൂലം :സാമ്പത്തിക തകർച്ച ഏറ്റെടുക്കുന്നതിനു പകരം കേന്ദ്രത്തെ പഴിചാരുന്നു പിണറായി സർക്കാർ


ന്യൂഡൽഹി:
യുപിഎ സർക്കാരിന്റെ കാലത്ത് കേരളത്തിന് ലഭിച്ചത് ഏകദേശം 72,000 കോടി രൂപയുടെ കേന്ദ്രസഹായം മാത്രമായിരുന്നുവെങ്കിൽ, കഴിഞ്ഞ 10 വർഷത്തിനിടെ മോദി സർക്കാർ കേരളത്തിന്റെ വികസനത്തിനായി 3.2 ലക്ഷം കോടി രൂപ അനുവദിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഇത്രയും വലിയ കേന്ദ്രസഹായം ലഭിച്ചിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായി തകർന്നത് പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും മൂലമാണെന്ന് വിമർശനം ഉയരുന്നു. ലഭിച്ച വൻതുക വികസന പ്രവർത്തനങ്ങൾക്കായി ഫലപ്രദമായി വിനിയോഗിക്കാതെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
സ്വന്തം ഭരണപരാജയങ്ങളും സാമ്പത്തിക അശാസ്ത്രീയതയും മറയ്ക്കാൻ, സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെതിരേ നിരന്തരം നുണപ്രചാരണം നടത്തുകയാണെന്നും ആരോപണം ശക്തമാകുന്നു. കേന്ദ്രസഹായം കുറവാണെന്ന വ്യാജവാദം ഉന്നയിച്ച് ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുപകരം കേന്ദ്രത്തെ പഴിചാരുന്ന സമീപനം അങ്ങേയറ്റം പരിഹാസ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *