എന്നെ സ്‌നേഹിക്കുന്നവര്‍ എനിക്ക് മാപ്പ് നല്‍കണം: കൂടെ നില്‍ക്കുന്ന വിശ്വസ്തരായ ജീവനക്കാരെയും, ഉദ്യോഗസ്ഥരെയും തന്റെ മരണശേഷം തഴയരുത് സി ജെ റോയിയുടെ 9 പേജുള്ള കുറിപ്പ് കണ്ടെടുത്തു
.ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീക്കാൻ വഴിത്തിരിവാകുന്ന കുറിപ്പ് കണ്ടെടുത്തു. അങ്ങേയറ്റം വൈകാരികവും, എന്നാൽ കൃത്യമായ പ്ലാനിംഗോടെയും തയ്യാറാക്കിയ കത്തിലെ വിവരങ്ങൾ പുറത്തുവന്നതോടെ പ്രത്യേക അന്വേഷണ സംഘം പരിശോധന ശക്തമാക്കി. 9 പേജുള്ള കുറിപ്പെന്നാണ് സൂചന…താൻ ഈ കടുംകൈ ചെയ്യുന്നത് എന്തിനാണെന്ന് വ്യക്തമാക്കാതെ തന്നെ, കുടുംബത്തോട് മാപ്പപേക്ഷിച്ചു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.. തന്നെ സ്നേഹിക്കുന്നവർ തനിക്ക് മാപ്പ് നൽകണമെന്നും അദ്ദേഹം കത്തിൽ കുറിച്ചു. കത്തിൽ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും, ജീവനക്കാർക്കും അദ്ദേഹം വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പിൽ ദീർഘകാലമായി കൂടെ നിൽക്കുന്ന വിശ്വസ്‌തരായ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും തന്റെ മരണശേഷം തഴയരുത് എന്ന പ്രത്യേക അഭ്യർത്ഥന കത്തിലുണ്ട്. സ്ഥാപനത്തിൻ്റെ വളർച്ചയിൽ അവരുടെ പങ്ക് വലുതാണെന്നും അവർ എന്നും കൂടെയുണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു..സി.ജെ. റോയിയുടെ അഭാവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ ചുക്കാൻ ആര് പിടിക്കണം എന്നതിനെക്കുറിച്ച് കുറിപ്പിൽ വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. ബിസിനസ് ഉത്തരവാദിത്തങ്ങൾ എങ്ങനെ വിഭജിക്കണം, ആരെയൊക്കെ ചുമതലപ്പെടുത്തണം തുടങ്ങിയ കാര്യങ്ങൾ ഒരു നയരേഖയിലെന്ന പോലെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.സാമ്പത്തിക കാര്യങ്ങളിൽ കുറിപ്പിൽ നൽകിയിട്ടുള്ള വിവരങ്ങളാണ് ഇപ്പോൾ അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്..തനിക്ക് മറ്റുള്ളവരിൽ നിന്ന് ലഭിക്കാനുള്ള പണത്തെക്കുറിച്ചും, നൽകാനുള്ള സാമ്പത്തിക ബാധ്യതകളെക്കുറിച്ചും കത്തിൽ എഴുതിയിട്ടുണ്ട്. ഇതിനു മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ സാമ്പത്തിക രഹസ്യങ്ങളും ഇടപാടുകളും ഭാര്യയ്ക്ക് അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു..ആദായ നികുതി ഉദ്യോഗസ്ഥർ റെയ്‌ഡിനായി എത്തിയത് ജനുവരി 30ന് ആയിരുന്നു. ഇതിനിടെ ഇന്നലെ 11 മണിയോടെ റെയ്ഡ് പ്രശ്നമാകുന്നു എന്ന് വ്യക്തമാക്കി ‘ടൂ മച്ച് ട്രബിൾ’ എന്ന് വിദേശത്തുള്ള തന്റെ സഹോദരൻ ബാബു റോയിക്ക്, സി ജെ റോയി സന്ദേശം അയച്ചതായും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് റോയി ജീവനൊടുക്കിയതെന്നാണ് സൂചന..


