February 6, 2026

വൈശാഖന്‍ യുവതിയ്ക്ക് ജൂസ് കൊടുത്തു മയക്കിയും 2 പ്രാവശ്യം പീഡിപ്പിച്ചു

  • February 1, 2026
  • 0 min read

കോഴിക്കോട്:മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.മരണശേഷം ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വർക്‌ഷോപ്പിൽ നിന്നു ലഭിച്ചു. വർക്‌ഷോപ്പിൽ വന്നില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ പൊലീസിനോടു പറഞ്ഞു.വർക്‌ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. യുവതിയുമായി 10 വർഷത്തോളം വൈശാഖൻ ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ, പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെൺകുട്ടികളുടെയും ജീവിതം തകരാതിരിക്കാൻ സംഭവം പുറത്തറിയിക്കുമെന്ന് യുവതി രണ്ടു മാസം മുൻപ് വൈശാഖനോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *