February 4, 2026

ഇന്ദ്രന്‍സ് – മധുബാല ചിത്രം ‘ചിന്ന ചിന്ന ആസൈ’

  • January 31, 2026
  • 0 min read

ഇന്ദ്രന്‍സും മധുബാലയും ഒരുമിക്കുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’യിലെ വാരണാസി ട്രിബ്യൂട്ട് സോങ് ‘ മഹാദേവാ” പുറത്ത്. തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ഗാനം റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്ന ഈ ഗാനത്തിന്റെ വരികള്‍ ഒരുക്കിയത് ധന്യ സുരേഷ് മേനോന്‍ ആണ്. ഗോവിന്ദ് വസന്ത തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും വാരണാസിയുടെ മനോഹരമായ പശ്ചാത്തലത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം, ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് നിര്‍മ്മിക്കുന്നത്.

പുതുമുഖ സംവിധായിക വര്‍ഷ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.കുറെ വര്‍ഷക്കാലത്തെ ഇടവേളക്കു ശേഷം, ശക്തമായ കേന്ദ്ര കഥാപാത്രമായി മലയാളത്തില്‍ മധുബാല വീണ്ടും എത്തുകയാണ്. അതുപോലെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്ന നടന്‍ ഇന്ദ്രന്‍സും, വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹൃദയസ്പര്‍ശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ഒരുങ്ങുന്ന ചിത്രം 2026 ല്‍ തീയേറ്ററുകളില്‍ എത്തും

Leave a Reply

Your email address will not be published. Required fields are marked *