February 5, 2026

ഒരുമിച്ചു മരിക്കാന്‍ തൂരുമാനം: ഭാര്യ മരിച്ചു, ഭര്‍ത്താവ് പിന്മാറി

  • January 31, 2026
  • 0 min read

ഒരുമിച്ചു മരിക്കാന്‍ തൂരുമാനം: ഭാര്യ മരിച്ചു, ഭര്‍ത്താവ് പിന്മാറി

ട്ടായിയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ദീപിക എന്ന യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് ശിവദാസനാണ് (32) അറസ്റ്റിലായത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് ഭാര്യയെ വിശ്വസിപ്പിച്ച ശിവദാസന്‍ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ 25 നാണ് വീട്ടില്‍ ദീപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, ശിവദാസന്റെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിന് സംശയമുണ്ടാക്കി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആറു വര്‍ഷം മുമ്പാണ് ശിവദാസനും ദീപികയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇരുവര്‍ക്കും കുട്ടികള്‍ ഇല്ല. ഇതിന്റെ കടുത്ത മനോവിഷമത്തിലായിരുന്നു ദീപിക. ഇത് ചൂഷണം ചെയ്യാന്‍ തീരുമാനിച്ച ശിവദാസന്‍, ഒരുമിച്ച് മരിക്കാമെന്ന് ദീപികയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ഒരു സാരിയില്‍ ഒരുമിച്ച് തൂങ്ങി മരിക്കാനായിരുന്നു തീരുമാനം. സാരികൊണ്ട് രണ്ട് കുരുക്കുണ്ടാക്കി. എന്നാല്‍, ദീപിക കുരുക്കില്‍ പിടഞ്ഞ് മരിക്കുമ്പോള്‍ ശിവദാസന്‍ മാറി നില്‍ക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ ഇയാള്‍ സമീപവാസികളെ വിവരമറിയിക്കുകയും ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണകുറ്റമാണ് ഇപ്പോള്‍ ശിവദാസനെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തുമെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *