ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ
‘ മുംബൈ : അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് മമതാ ബാനർജിയും അഖിലേഷ് യാദവും ഉയർത്തിയ കിംവദന്തികളെ തള്ളി എൻസിപി നേതാവ് ശരദ് പവാർ. ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത് എന്ന് ശരദ് പവാർ പ്രതികരിച്ചു. അജിത് പവാറിന്റെ അപകട വാർത്ത അറിഞ്ഞതിനുശേഷം ഉള്ള അദ്ദേഹത്തിന്റെ ആദ്യ പരസ്യ പ്രതികരണം ആയിരുന്നു ഇത്. മമത ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ സംഭവത്തെ ചോദ്യം ചെയ്യുകയും സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് എൻസിപിയുടെ മുതിർന്ന നേതാവിന്റെ ഈ പ്രതികരണം. ഇത്രയും സമർപ്പിതനും കഠിനാധ്വാനിയുമായ ഒരാളുടെ വിയോഗത്തിലൂടെ സംസ്ഥാനത്തിന് വലിയ നഷ്ടം സംഭവിച്ചുവെന്നും സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ശരദ് പവാർ പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശത്തിൽ അറിയിച്ചു.


