February 5, 2026

വ്യാജ ലൈംഗിക ആരോപകര്‍ക്ക് നിയമം അനൂകൂലം

  • January 28, 2026
  • 0 min read

വ്യാജ ലൈംഗിക ഉപദ്രവ ആരോപണത്തില്‍ പരാതിക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനാവില്ല: ഹൈക്കോടതി

വ്യാജ ലൈംഗിക ഉപദ്രവ ആരോപണത്തില്‍ പരാതിക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനാവില്ല: ഹൈക്കോടതി പോക്‌സോ നിയമപ്രകാരമുള്ള വ്യാജ ലൈംഗിക ഉപദ്രവ ആരോപണത്തില്‍ പരാതിക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. വ്യാജ ബലാല്‍സംഗ പരാതി നല്‍കിയാല്‍ മാത്രമാണ് പോക്‌സോ നിയമത്തിലെ 22ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാനാവൂയെന്ന് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ പറഞ്ഞു. വ്യാജ ലൈംഗിക ഉപദ്രവ പരാതി നല്‍കിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടുപേര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഒരു പെണ്‍കുട്ടിയെ ഒരാള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഈ രണ്ടുപേരും പോലിസില്‍ പരാതി നല്‍കിയിരുന്നത്. പക്ഷേ, പരാതിയില്‍ പറഞ്ഞ കുറ്റകൃത്യം നടന്നിട്ടില്ലെന്നാണ് അന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയത്. തുടര്‍ന്ന് വ്യാജപരാതി നല്‍കിയതിന് രണ്ടുപേര്‍ക്കെതിരെയും പോക്‌സോ നിയമത്തിലെ 22ാം വകുപ്പ് പ്രകാരം കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. തങ്ങളുടെ പരാതിയില്‍ ലൈംഗിക ഉപദ്രവ ആരോപണം മാത്രമാണുള്ളതെന്നും ബലാല്‍സംഗ ആരോപണമില്ലെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പോക്‌സോ നിയമത്തില്‍ ബലാല്‍സംഗം വിവരിക്കുന്ന 3,5,7, 9 വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ മാത്രമേ 22ാം വകുപ്പ് പ്രകാരം നടപടിയെടുക്കാവൂയെന്നാണ് നിയമം പറയുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആറു മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. പക്ഷേ, നിലവിലെ കേസില്‍ 12ാം വകുപ്പ് അഥവാ െൈലംഗിക ഉപദ്രവം എന്ന വകുപ്പ് മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. അതിനാല്‍ 22ാം വകുപ്പ് പ്രകാരമുള്ള നിയമനടപടികള്‍ ബാധകമല്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ക്കെതിരായ കേസ് റദ്ദാക്കി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *