വാഹനാപകടം ഓട്ടോഡ്രൈവര്‍ മരിച്ചു

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം . ഓട്ടോ ഡ്രൈവര്‍ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കോട് മണപ്പാടത്താണ് സംഭവം .ഓട്ടോ ഡ്രൈവര്‍ ചിറ്റിലഞ്ചേരി കോഴിപ്പാടം സ്വദേശി ചന്ദ്രന്‍(53) ആണ് ആലത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്. ഓട്ടോയില്‍ സഞ്ചരിച്ച ചിറ്റിലഞ്ചേരി പള്ളിക്കാട് കോഴിപ്പാടം സ്വദേശികളായ രാധിക, ആര്യശ്രീ രാജന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ മണപ്പാടം വില്ലേജ് ഓഫിസിനു സമീപമാണ് അപകടം നടന്നത്. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതോടെ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചന്ദ്രന്‍ ഇപ്പോള്‍ മുടപ്പല്ലൂര്‍ പാക്കാട് ആണ് താമസം. ഭാര്യ: രാധ. മക്കള്‍: സുജിത്, ശ്രീജിത്ത്, ശരണ്യ, ശരത്.


