February 5, 2026

അങ്ങനെ ഹിറ്റാച്ചിക്കും തീപിടിച്ചു…….!!!!!!!!!!!!!!!!!!!!!!!

  • January 28, 2026
  • 1 min read

നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെയില്‍ മിനി എസ്‌കവേറ്ററിന് (ഹിറ്റാച്ചി) തീപിടിച്ചു. നെട്ടയം-മലമുകള്‍ റോഡില്‍ ബി.ടി.ആര്‍ നഗറിന് സമീപം പുരയിടം വൃത്തിയാക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പുരയിടം വൃത്തിയാക്കുന്നതിനിടെ മിനി എസ്‌കവേറ്ററിന് (ഹിറ്റാച്ചി) തീപിടിച്ചു. നെട്ടയം-മലമുകള്‍ റോഡില്‍ ബി.ടി.ആര്‍ നഗറിന് സമീപം ഇന്നലെയായിരുന്നു സംഭവം.

ഹിറ്റാച്ചി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിന് ഫോണ്‍ ചെയ്തു. സന്ദേശം ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം യൂണിറ്റ് സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പെട്ടന്ന് സ്ഥലത്തെത്തി തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉപകരണം ഭാഗികമായി കത്തി നശിച്ചു. ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *