February 4, 2026

‘പെണ്ണും പൊറാട്ടും’ ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്ക്

  • January 28, 2026
  • 1 min read
     ഐഎഫ്എഫ്കെയിലെ മികച്ച പ്രതികരണങ്ങള്‍ക്ക് പിന്നാലെ, പ്രശസ്ത നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' തിയേറ്ററുകളിലേക്ക്.

വന്‍ കൗതുകങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഈ ചിത്രം ഫെബ്രുവരി 13-ന് പ്രദര്‍ശനത്തിനെത്തും. നൂറിലധികം പുതുമുഖങ്ങള്‍ക്കൊപ്പം നാനൂറിലധികം പക്ഷിമൃഗാദികളും ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു എന്നത് വലിയൊരു പ്രത്യേകതയാണ്.

കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഈ ചിത്രത്തിന് ‘U’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ അരങ്ങേറിയത്.

ഗോവയില്‍ വലിയ പ്രേക്ഷക പിന്തുണയോടെ ആണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. വലിയ പ്രശംസയാണ് അവിടെ ചിത്രം സ്വന്തമാക്കിയത്. ഗാല പ്രീമിയര്‍ വിഭാഗത്തില്‍, ഒട്ടേറെ മികച്ച അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്കൊപ്പം ഈ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും. എന്ന പ്രത്യേകതയും ഉണ്ട്യ

Leave a Reply

Your email address will not be published. Required fields are marked *