March 22, 2026

സിനിമ രംഗത്ത് കാസ്റ്റിങ് കൗച്ച് ഇല്ലന്ന പ്രസ്താവന വന്‍ വിവാദത്തിലേയ്ക്ക്

  • January 28, 2026
  • 1 min read

സിനിമ രംഗത്ത് കാസ്റ്റിങ് കൗച്ച് ഇല്ലന്ന പ്രസ്താവന വന്‍ വിവാദത്തിലേയ്ക്ക്

സഹകരണം എന്ന സിനിമാ മേഖലയിലെ വാക്കിന് ഉഭയസമ്മതപ്രകാരമുള്ള ശാരീരികബന്ധം എന്ന് തന്നെയാണ് അര്‍ത്ഥമെന്നും തെലുങ്ക് ഗായിക

             മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പ്രസ്താവനയ്‌ക്കെതിരെ ആണ് ശക്തമായ പ്രതികരണവുമായി ആണ്  തെലുങ്ക് ഗായിക ചിന്മയി ശ്രീപാദ രംഗത്ത് വന്നിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലായെന്ന് ചിരഞ്ജിവി പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ പ്രദേശത്തും സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് വ്യാപകമായി നിലനില്‍ക്കുന്നുണ്ടെന്നും, 'സഹകരണം' എന്ന വാക്കിന് ഇന്‍ഡസ്ട്രിയില്‍ പലപ്പോഴും ലൈംഗികമായ അര്‍ത്ഥങ്ങളാണുള്ളതെന്നും ചിന്മയി തുറന്നടിച്ചു.

          സ്ത്രീകള്‍ സ്ട്രിക്റ്റ് ആയി നിന്നാല്‍ ആരും മോശമായി പ്രവര്‍ത്തിക്കില്ലെന്നും തെലുങ്ക് സിനിമയില്‍ കാസ്റ്റിങ്ങ് കൗച്ച് നിലനില്‍ക്കുന്നില്ലെന്നുമായിരുന്നു ചിരഞ്ജീവിയുടെ വാദം. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ചിരഞ്ജീവി പ്രതികരിച്ചത്. ഇതിന് പിന്നാലെ ചിരഞ്ജീവി വേദിയില്‍ വച്ച് പൂജ ഹെഗ്ഡെയെ അനുവാദമില്ലാതെ കെട്ടിപ്പിടിക്കുന്നു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.


        'കാസ്റ്റിങ് കൗച്ച് സിനിമയില്‍ വ്യാപകമാണ്. പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നു. സിനിമാ ഇന്‍ഡസ്ട്രിയില്‍ 'പൂര്‍ണ്ണ സഹകരണം' എന്നതിന് വേറെ അര്‍ഥമാണുള്ളത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച പശ്ചാലത്തില്‍നിന്ന് വരുന്ന ഒരാള്‍ക്ക് 'പ്രതിബദ്ധത' എന്നാല്‍, 'പ്രൊഫഷണലിസം' എന്നാണ് മനസിലാവുക. ജോലിക്ക് കൃത്യമായി വരിക, കഴിവില്‍ വിശ്വസിക്കുക എന്നാണെങ്കില്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് അര്‍ഥം അവകാശമുണ്ടെന്ന് വിശ്വാസത്തില്‍ പുരുഷന്മാര്‍ തുടരുന്ന കാലത്തോളം പുരുഷന്മാര്‍ സ്ത്രീകളില്‍നിന്ന് ലൈംഗികസഹകരണം ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യും.' ചിന്മയി പറയുന്നു.

             ഒരു സംഗീതജ്ഞയെ സ്റ്റുഡിയോയില്‍ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ആളെ എനിക്കറിയാം. അയാളില്‍നിന്ന് രക്ഷപ്പെടാനായി അവര്‍ക്ക് സൗണ്ട് ബൂത്തില്‍ തുടരേണ്ടിവന്നു. പിന്നീട് മറ്റൊരു മുതിര്‍ന്ന വ്യക്തി വന്നാണ് അവളെ രക്ഷപ്പെടുത്തിയത്. അതിനുശേഷം അവര്‍ ആ ജോലി ഉപേക്ഷിച്ചു. തനിക്ക് അവകാശമുണ്ടെന്ന തോന്നലില്‍ മോശമായി പെരുമാറുന്ന, ലിംഗത്തിന്റെ ചിത്രങ്ങള്‍ അയയ്ക്കുന്ന, സെക്‌സ് ആവശ്യപ്പെടുന്ന ഇത്തരം ആള്‍ക്കാര്‍ക്ക് ലഭിക്കുന്ന ജനപിന്തുണ കാണുമ്പോ പലപ്പോഴും ഏതാണ് ശരി എന്ന തിരിച്ചറിയിന്‍ പോലും കഴിയുന്നില്ലെന്ന ഇവര്
കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *